3.11.2015

നീലിച്ചത്

നീല വലനൂലുകള്‍ ,
നീട്ടിയെറിയുമ്പോള്‍
നീന്തുവാനിടം
നേര്‍ത്തു പോകുന്നതറിയാതെ
നീര്‍ക്കുരുക്കില്‍ മീനുകള്‍ .

  നിറം മങ്ങിയ ചെകിളകള്‍ 
നനവ്‌ വറ്റിയ ചെതുമ്പലുകള്‍ 
നിലച്ചുപോകുന്ന പിടച്ചിലിന്നറ്റത്ത്
നീലിച്ചു പോകുന്ന ജീവിതം .

നീര്‍ന്നു തന്നെ കിടക്കുന്നു പിന്നെയും
നീലയാകാശം നീലക്കടല്‍ 
നിഴലുണങ്ങുന്ന നീലകള്‍ .
**********************************************************************