2.28.2015

വീണ്ടാമതും ഹൈക്കുസ്


തണുത്ത പൂച്ചില്ലകള്‍
ഇണക്കിളിയുലച്ച നിഴല്‍
ഒന്നിച്ചെയ്ത പോല്‍ പരല്‍ക്കൂട്ടം .
******************************
കിളിയനക്കങ്ങള്‍ പൂനിറങ്ങള്‍
കാറ്റു നിറയെ മണങ്ങള്‍
വസന്തമെത്ര നിശബ്ദം !
*********************************
ഉള്ളുനിറച്ചും പ്രാണനാണ് ,
എങ്കിലും
ഇരുപുറം തുളവീണയീ
കുഴലെത്ര ശൂന്യം !
*********************************
മഴചാറുന്നു
വേനല്‍ മണം കുതിരുമ്പോള്‍
കൂടുതുന്നുന്നുറുമ്പുകള്‍
*********************************
തുപ്പക്കൊളാമ്പി ,ചുമയൊച്ച
വീശുപാളയില്ലാതെ
നട്ടുച്ചപോലൊരു കാലം
*********************************

 തനിയെ  നടക്കുമ്പോള്‍
തിടുക്കത്തിലൊരു മഴവരുന്നു
ചിറകുപേക്ഷിക്കുന്ന 

തുമ്പികള്‍ക്കിടയില്‍പ്പെടുന്നു .
********************************
അവള്‍ ബസ്സിറങ്ങുന്ന  ഉച്ചയിലൂടെ
പാതിയും മങ്ങിയ
കഥകളുടെ ഭൂപടവുമായ് അവന്‍

*******************************