2.07.2015

നിന്നോട്


ഒറ്റയാകുന്നിടം വരെ കൂടെയുണ്ടായിരുന്നു .
പൊടുന്നനെ എവിടെനീ മാഞ്ഞുപോയ-
തെന്നോര്‍ത്തു കണ്‍പതറി , കാലിടറി .

ഒരാകാശം മുഴുവനും നീയെനിക്കുമീതെ 
വിരിഞ്ഞു നില്ക്കുന്നെന്ന്
ഒരുനിമിഷം മറന്നു പോയതില്‍
നിന്‍റെ പുഞ്ചിരിയിലെ സൂര്യന്‍റെ ചെറുചൂട് .

ക്ഷമിയ്ക്കൂ എന്ന വാക്കിലെ
ഉപ്പുണങ്ങും മുന്‍പേ പ്രിയനേ
ഒരായിരം ഇഷ്ടങ്ങളുടെ പുതുപൂക്കള്‍ നീ
സ്വീകരിക്കുക .
_________________________________________
Nothing in this world compares to the comfort n security of having someone just hold ur hand .
______________________________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "