2.07.2015

നീയെന്നപോലെ ഞാന്‍
നിന്‍റെ ഇഷ്ടങ്ങളുടെ ഇളംചൂടുകളില്‍ പുറംതോട് പൊട്ടുന്ന 
മഞ്ചാടിവിത്താണ് ഞാന്‍ .


ചേര്‍ന്നിരിക്കുമ്പോഴൊക്കെയും  
ഓര്‍മ്മകളുടെയാ മരം നിറയെ 
പ്രണയത്തിന്‍റെ ചുവപ്പ് പെറ്റുകൂട്ടുന്നവള്‍ .


നിന്‍റെയോരോ പുഞ്ചിരിയിലും 
നേര്‍ത്ത ശ്വാസത്തിന്റെ താളത്തിലും 
എന്‍റെ ഉള്ളു നിറയെ നിന്നെ മണക്കുന്ന മഞ്ചാടികള്‍ പൂക്കുന്നു .
ചുറ്റും നീയെന്നു നിറയുന്നു , നീയെന്നു കവിയുന്നു .
_____________________________________