Labels

1.12.2015

മഞ്ഞുമണമുള്ള കാലം









ആയിരം പൊന്‍വെയില്‍സൂചികള്‍കൊണ്ട്
കാതുകുത്തിയിട്ടും
ഞാനൊന്നു മറിഞ്ഞില്ലെന്ന് വീണ്ടും വീണ്ടും
തണുപ്പിന്‍റെ ഇക്കിളിച്ചിരികള്‍ .

കാറ്റുലയുമ്പോഴൊക്കെയും
മഞ്ഞുപൊഴിയുന്ന ചിരിയുള്ള കാലം
കിളിയൊച്ചകള്‍ ,കാപ്പിച്ചൂട് ,
കൊഞ്ചിച്ചുരുളുന്ന കുസൃതി ,
കമ്പിളി ഉടുപ്പിന്‍റെ പ്രണയം
ഒക്കെയും ചുറ്റും നിറയുന്നു .

മഞ്ഞുകാലത്തിന്റെ കുഞ്ഞുങ്ങളെ
കൊഞ്ചിച്ചു തീരാതെയീ മരുഭൂമി
തണുപ്പുകൊണ്ടൊരു താരാട്ട് മൂളുന്നു,
ഞാനൊരു മകരമഞ്ഞിന്‍റെ ഈണമുള്ള
പാട്ട് കേള്‍ക്കുന്നു ,
പുതപ്പിലെച്ചൂടില്‍
അമ്മ മടിയിലെന്നപോല്‍ കണ്ണടയ്ക്കുന്നു .
__________________________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "