10.27.2014

ചുംബനങ്ങളുടെ വിലാപം

 
നിങ്ങളുടെ വിലപ്പെട്ട ചുംബനങ്ങളെ
സദാചാരത്തിന്റെ തെരുവുകളില്‍
ഉപേക്ഷിക്കരുത് .
തുടിപ്പുകളില്ലാത്ത
ചാപിള്ളകളായചുംബനങ്ങള്‍
കൊണ്ട് തോരണം കെട്ടി
നഗരത്തെ ഇനിയും അശുദ്ധമാക്കരുത് .

സ്നേഹത്തിന്‍റെ
ബഹുമാനത്തിന്റെ
പ്രേമത്തിന്‍റെ
കൂടെയുണ്ടെന്ന ഉറപ്പിന്‍റെ
ഞാനുണ്ടെന്ന ശ്വാസത്തിന്റെ
ഊഷമളതകളെ
എത്രപെട്ടെന്നാണ് വിപ്ലവത്തിന്റെ
പേരുകൊണ്ട് നിങ്ങളിങ്ങനെ
മുറിവേല്‍പ്പിക്കുന്നത്‌ .

കടമെടുക്കുന്ന സംസ്കാരങ്ങളില്‍
കളഞ്ഞുപോകാനുള്ളതല്ല
ഞാനും നീയും ,നമ്മുടെ രഹസ്യങ്ങളുടെ
മധുരവും ചവര്‍പ്പും .

തുളുമ്പിപ്പോകാതെ നിറച്ചു വയ്ക്കുന്ന
വിശുദ്ധമായ മധുരം പോലെ ,
ഇരുട്ടില്‍ നിന്നും കടഞ്ഞെടുക്കുന്ന
പൂവിന്റെ സുഗന്ധം പോലെ നുണയേണ്ട
വികാരങ്ങളുടെ ചിഹ്നങ്ങളെ
വില്‍പ്പനയ്ക്ക് വയ്ക്കരുത് .

സദാചാരത്തെ നേരിടേണ്ടത്
പ്രഹസനങ്ങളുടെ
പൊള്ളയായ ഉള്ളുകള്‍ കൊണ്ടല്ല
വിലകുറഞ്ഞ നാനാര്‍ഥങ്ങള്‍
കൊണ്ടുമല്ല .

കൈകോര്‍ത്തു നടക്കുന്നതിലും
നെറുകില്‍ തലോടുന്നതിലും പ്രണയമുണ്ട്
സ്പര്‍ശനങ്ങളിലോരോന്നിലും
ച്ചുംബനങ്ങളുമുണ്ട് .
കണ്ണ് കൊണ്ട് കാത് കൊണ്ട്
വാക്കുകൊണ്ട് മൌനം കൊണ്ട്
ചിരികൊണ്ട് തൊടുന്നിടത്തെല്ലാം
പൂമ്പാറ്റകളെപ്പോല്‍ മൃദുലമായി
ചുംബനങ്ങള്‍ കൈമാറുന്നുമുണ്ട് .

വാക്കുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുമ്പോഴും
നിന്റെ ആത്മാവിനെ ച്ചുംബിക്കുന്നവനെ
നീ കാണുന്നില്ലേ
ഒരു നെടുവീര്‍പ്പുകൊണ്ട്
നിന്‍റെ മൌനത്തെ സ്വന്തമെന്നു പറയുന്നവളുടെ
വിശുദ്ധ ചുംബനവും
നീയെവിടെയിപ്പോള്‍ മറന്നു വച്ചു .
കണ്ണുകള്‍ തമ്മിലിടയുന്നതിലുമുണ്ടൊരു
ചുംബനം
കണ്ണീരുകൊണ്ട് നിന്‍റെ ദുഖങ്ങളെ
പകുക്കുന്നതിലുമുണ്ടൊരു ചുംബനം .

പ്രിയപ്പെട്ടതാകുന്ന നിമിഷങ്ങളില്‍ നിന്നെല്ലാം
ചുംബനങ്ങളെ വേര്‍തിരിച്ചെടുക്കുവാന്‍
കഴിയാത്ത നിങ്ങള്‍
പ്രണയത്തില്‍ മാത്രമല്ല
ചുംബനങ്ങളെ കെട്ടിയിടെണ്ടതെന്നു
മറച്ചു വയ്ക്കുന്നു .

ധൂര്‍ത്തടിക്കേണ്ട ഇടങ്ങളില്‍ പിശുക്ക് കാണിച്ചിട്ട്
ചുംബനങ്ങളോരോന്നും വികൃതമാക്കുന്ന
കളികള്‍ തേടിപ്പായുന്നവരുടെ ലോകം
വിശാലമെന്നു തോന്നിക്കുന്ന
ഇടുങ്ങിയ മുറികളാണ് .

ചുംബനങ്ങളെല്ലാം വിപ്ലവങ്ങളാകണം
ഓരോന്നിലും കലര്‍പ്പില്ലാത്ത സ്നേഹത്തിന്‍റെ
മുദ്രാവാക്യങ്ങളും പടരണം .
എങ്കിലും വിഷം കലരുന്ന ഇടങ്ങളില്‍ നിന്നതിനെ
കാത്തുവയ്ക്കെണ്ടതുണ്ട്.
നീലിച്ചു പോകുന്ന അധരമധുരങ്ങളെക്കാള്‍
ചുംബിക്കാതെ കടന്നു പോകുന്ന നിമിഷത്തിന്റെ
മുറിവു തന്നെയാണ് വിപ്ലവം .

മാഞ്ഞുപോകുന്ന ചുംബനങ്ങളെ
പ്രണയത്തിന്‍റെ മുദ്രയാക്കുന്നവരെ
കാലമെങ്ങനെ വസന്തമെന്നു വിളിക്കും !

**********************************************************
Ajai Narendran Here comes the translation, sort of
< Lament of Kisses> – Sony Dith
 

( With due apologies to the poet , here is an amateur attempt at translating her poem in Malayalam quoted above … this is an attempted translation ( version 1.0 ) while fighting a split head that oscillated like a pendulum in my head…and scarcely in between spiraled out into moments of ‘no pain’ ..these words are wrought out of those moments )

Do not desert your precious kisses
on the streets of morality;
Do not pollute this city any more
building ornamental arches
with stillborn kisses
that has no pulse nor will.

In the name of revolution
you wounded in no time
the warmth of every breath
of lingering assurance, respect,
affection and love.

You and me
and our secrets,
its sweetness and bitterness
are not be forsaken
in borrowed rituals.

Do not put on sale
the motifs of emotions
that ought to be relished
like the fragrance churned
out of darkness,
like the sacred sweetness
preserved un-spilt .

Morality is not to be confronted
with hollow flint stones
of ridicule and
its cheap synonyms.

Love is latent
in every walk hand in hand,
it courses through
every gentle caress on the forehead,
and in each touch
is infused kisses too.

We do exchange kisses
like butterflies, tenderly,
amongst us where ever we touch
with what we see, hear…
with words and silence too .

Don’t you see him
kissing your soul
as his words embrace you,
where have you deserted
her sacred kiss
who infused unto herself
your silence, gasping.
Kisses dart forth
as eyes entangle,
Tears splitting your woes
into half is also
kiss nonetheless.

Unable to discern out kisses
from every endearing moment
you refuse to divulge that
kisses should not be tied
to love and desire alone.

Disfiguring every kiss,
being miserly, during moments
when you should be all giving
with such carefree abandon,
you seek out ever new games
in your seemingly boundless world
that are nothing but
chocking narrow confines.

Each kiss should
bring forth a revolution
and through that should permeate
the slogans of un adulterated love,
but still it needs to be safeguarded
from places oozing venom.
The wound inflicted
by every moment that passes by
unkissed
is more of a revolution
than sweet lips gone bluestruck.

How can the passage of time
call it springtime
the ones who make
fading kisses
the symbol of love ?


*******************************************
translated by - Ajai Narendran