10.25.2014
 

നമ്മുടെ ചിരികളെ
മ്യൂറല്‍ പെയിന്റിംങ്ങുകളിലേയ്ക്ക്
വിവര്‍ത്തനം ചെയ്തു സൂക്ഷിക്കേണ്ടതുണ്ട് .
ലൈഫ് എന്നോ ആര്‍ട്ട്‌ എന്നോ ലേബലുകളില്‍
സെര്‍ച്ച് ചെയ്ത്
സ്ക്രോള്‍ ചെയ്ത് പോകുന്നതിനിടെ
സംരക്ഷിക്കപ്പെടേണ്ട ചില വികാരങ്ങളുടെ
സ്മാരകങ്ങളെ
ഒരു നിമിഷമെങ്കിലും
കണ്ണുകളില്‍ ഫ്രൈം ചെയ്തു
ഭദ്രമെന്നും പ്രാചീനമെന്നും വിലപിടിച്ചതെന്നും
തോന്നിപ്പിക്കേണ്ട കാലങ്ങള്‍
അകലെയല്ല .