Labels

9.28.2014

ഉള്ളു പൊള്ളയായിപ്പോയതിന്റെ സങ്കടങ്ങള്‍ - ( പുതുമയില്ലാത്ത ഒന്ന് )







വാക്കിലും നോക്കിലും
ചിരിയിലും വിരുന്നിലും
പുല്ലിംഗം തിരയുന്ന നാട്ടിലേയ്ക്ക്
നാട്കടത്തപ്പെട്ടാല്‍
ആങ്കവിത തന്നെ പെറണം
ഉപമയും രൂപകവും ചേര്‍ത്ത്
മുറുക്കിത്തുപ്പി
പടിയടിച്ചു പിന്ധം വയ്ക്കാന്‍
പെണ്ണൊരുമ്പത്തി കാത്തു നില്‍ക്കുന്നുണ്ട് .



പനിനീര്‍ നിറമുള്ള കുഞ്ഞുടുപ്പുകളും
കൊലുസ്സിട്ടചിരികളും കാണുന്ന
നിന്‍റെ പുലര്‍കാലങ്ങളെ
ഉറക്കമിളച്ചു തൂത്തുകളയുക .
വക്കോളം നിറച്ച കണ്ണിലെ
കുടങ്ങളൊന്നൊഴിയാതെ
തുളുമ്പാതെ പേറണം.
കടലോളം കരളിലുണ്ടെങ്കിലും ,
ലാളിക്കുന്നത്
കാട്ടുപൂവെന്നു തോന്നിക്കണം .


കാടുതാണ്ടി മലകള്‍ താണ്ടി
വയലുകള്‍ താണ്ടി
കാലുചുവക്കുമ്പോള്‍
മുറികള ളന്നു മുറ്റമളന്നു ഓടിയോടി
വീടു തുവര്‍ത്തിയെടുക്കുമ്പോള്‍


വീടിന്‍റെ വഴികളിതെന്നു
വീട്ടുംപേരെന്ന് പറഞ്ഞുംകൊണ്ടൊരു
മണ്‍കുടം പുറകിലേയ്ക്കെറിയേണ്ടവന്‍
പിറക്കാതെ പോകരുത് ,
പെങ്കവിത നീ പെറ്റുപോകരുത് .

_______________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "