രാത്രിയില്‍
ഒരു നഗരം ഇറങ്ങി നടക്കുകയാണ്
ചിലപ്പോളത്
ഉടുപ്പഴിച്ചു വച്ചു
പാതിരാപ്പടം കാണുന്ന
പുരോഹിതനാകുന്നു .
ചിലപ്പോള്‍
വേശ്യയുടെ ശീല്ക്കാരം കേട്ടു
തന്നെയാരെങ്കില്ലും
കണ്ടുപിടിക്കുമെന്ന് കരുതി
ഒളിച്ചിരിക്കുന്നു .
ഗ്രാമത്തിന്റെ സ്വാഗതസൂചികയില്
കണ്ണുടക്കവേ
മുദ്രമോതിരം കളഞ്ഞുപോയ
ശകുന്തളയെ കണ്ട ദുഷ്യന്തനെന്നപോല്
അസ്വസ്ഥനാകുന്നു .
ഇടയ്ക്കെപ്പോഴോ
തെരുവ് സ്വന്തമാക്കിയ
നായ്ക്കൂട്ടങ്ങള്ക്കൊപ്പം
ഓടിനടന്നു ബഹളം വയ്ക്കുകയും
ഊഴം മാറി
മൈല്‍ക്കുറ്റികളെയും പോസ്റ്റുകളെയും
കാലുകൊണ്ട്
അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു .
ഇപ്പോള്‍ കരിമ്പടം പുതച്ച്
ഉറക്കത്തോട് കലഹിക്കുന്ന
ചുമയ്ക്കുന്ന വൃദ്ധനില്‍ നിന്നും
മുന്നോട്ടിറങ്ങി നടക്കുന്നു .
ഏതോ
പലചരക്ക് കടക്കാരന്
കാത്തുവച്ച പെരുച്ചാഴിക്കെണിയില്
കാലുടക്കി നില്ക്കവേ ,
ഒരു കോട്ടുവാ കൊണ്ട്
രാത്രിയെ തൂക്കുവാന്‍ തുടങ്ങുന്ന
വെയിലില്‍
നഗ്നനായ ഭ്രാന്തനെപ്പോല്‍
ഓടിപ്പോകുന്നു .
രൂപം മാറാനിനിയും
രാത്രികള്‍ വരുമെന്നുറക്കെ
നിശബ്ദതയിലേയ്ക്കുണർന്നിരിക്കു ന്നു .
______________________________ _____
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "