1.12.2014

@ മഞ്ഞുകാലത്തെ കാപ്പിക്കവിതകള്‍സൂര്യനെ കോര്‍ത്തു കോര്‍ത്ത്‌ 
മുഴുമിപ്പിക്കുവാനാകാതെ 
പാതിയില്‍ മയങ്ങിപ്പോകുന്നു 
ഒരോ പ്രഭാതവും .

പ്രണയത്തിന്‍റെ ഓരോ തിരിവിലും
പിണങ്ങി നില്‍ക്കുന്നവളുടെ
കൈവിരലുകളോടിയ
ചില്ലുജാലകങ്ങളുടെ ഭാഷ ,
കാറ്റുഴുതു മറിക്കുന്ന
തണുപ്പിന്‍റെ വയലുകള്‍ ,
നമുക്കിത്
അലസതയുടെ വസന്തകാലം .
ഓരോര എരിവു ചാലുകളും
പന്തുരുട്ടും വിശപ്പില്‍ കൊറിക്കും
നേരമ്പോക്കുകള്‍ പോലും
കമ്പിളിയുടുപ്പുകളില്‍
മിണ്ടാതുറങ്ങുന്നു ,
ഒരു മഞ്ഞുകാലം
ഉണര്‍ന്നിരിക്കുന്നു .

ഊതിയൂതി പകലും
ഉലഞ്ഞുറഞ്ഞു രാത്രിയും
ഉറക്കെയുറക്കെ തണുത്തുപോകുന്നു .

ഇതാ ഇന്നും
കാപ്പിക്കപ്പുകള്‍ക്കും
ചുണ്ടുകള്‍ക്കുമിടയില്‍
കലഹിക്കുന്നുണ്ടൊരു
മഞ്ഞുകാലം .


______ @ മഞ്ഞുകാലത്തെ കാപ്പിക്കവിതകള്‍