Labels

1.18.2014

ഓംശാന്തി ഓശാനാ !


ധനികനായ്‌ വെയില്‍ ദരിദ്രയായ്‌ പുഴ ഇടയിലേതോ കാറ്റിന്‍ ഭിക്ഷാടനം .
മുഖം കറുപ്പിക്കാതെ ആകാശമപ്പോഴും അറ്റ്‌ലസ്സിന്റെ പരസ്യ വാചകം ഉരുവിട്ട് കൊണ്ടേയിരുന്നു . നിലവറകളിലെ നിധിയില്‍ എലികരളാത്ത തേങ്ങാപ്പൂളുകള്‍ ഒളിപ്പിക്കുന്ന തിരക്കിലായിരുന്നു ഭക്തവാല്സല്ല്യനായ ദൈവം . ഇടിഞ്ഞു വീണ പള്ളിയില്‍ നിന്നും പൊടിതട്ടി നേര്‍ച്ചപ്പെട്ടി കുലുക്കി നോക്കുന്നുണ്ടായിരുന്നു കൈകാലുകളില്‍ ആണി കൊണ്ടവന്‍ . ബാങ്ക് വിളികളില്‍ ഒക്കെയും പച്ചപോരെന്നു നീട്ടിത്തുപ്പി ചന്ദ്രക്കലയില്‍ ഒന്നുകൂടി ചരിഞ്ഞു കിടന്നു മറ്റൊരാള്‍ .
ഭിക്ഷക്ക് നീട്ടിയ ദൈന്യതയുടെ പൊള്ളിയമുഖങ്ങളോടോക്കെയും ഔദാര്യം കാണിച്ചത് ചൂണ്ടു വിരലുകള്‍ മാത്രം . ഇതൊന്നുമറിയാതെ ആകാശത്തേക്ക് കൈകൂപ്പുന്നു ദരിദ്ര നാരായണന്‍മ്മാരായ ഒരുകൂട്ട "മാളുകള്‍" .," . ഭജന്‍ ഭജന്‍ ഹാലേല്ലൂയ്യാ ഭജന്‍ ഭജന്‍ ഭജന്‍ . 
ഏയ്
കണ്ണീര്‍ പരമ്പരയിലെ നായികക്കുവേണ്ടി ദുവാ ചെയ്യുന്ന കാതു തൂങ്ങിയ വലിയുമ്മാ മട്ടുപ്പാവില്‍ നിന്ന് മാത്രം കാണുന്ന മതിലിനപ്പുറത്തെ വീട്ടിലിന്നലെ പൂച്ചപെറ്റൂ ൂ ൂ ൂ ,  
അടുപ്പില്‍ 
നിങ്ങളറിഞ്ഞാ .............









No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "