12.08.2013

മൂന്ന്


1) കണ്ടെത്തിയത് 

ബാല്യത്തിലേയ്ക്കൂളിയിടുമ്പോഴും 
വാര്‍ദ്ധക്യത്തിന്‍റെ ചൂണ്ടയില്‍ 
പിടയ്ക്കുമ്പോഴും
നിന്നിലെയ്ക്ക് ഓടിയെത്തുന്നു
ചില വെളിച്ചങ്ങള്‍ ,
വെയിലേറ്റു മിന്നുന്ന 
വര്‍ണ്ണച്ചെതുമ്പലുകള്‍ സമ്മാനിച്ച് 
തിരികെ മടങ്ങുന്നവ .

2 ) അറിയുക 

മൌനത്തിലേയ്ക്ക് വളരുന്ന 
ചെടിയാണു നീ,
കാലം മുളപ്പിച്ചതൊക്കെയും
അടയാളങ്ങള്‍ മാത്രം 
ഓര്‍മ്മയുടെ പാടുകള്‍ !

3) പൊള്ളയായത്

കവിതകളല്ല ,
ഏതോ കവി പറിച്ചെറിഞ്ഞ 
കളകളാണെന്‍റെ വരികള്‍ ...
മുളപ്പിച്ചതല്ല ,
പാഴ്നിലം പോറ്റിയ 
വിത്താണെന്‍റെ ചിന്തകള്‍ ...
പടരുന്നതല്ല ,
തളിര്‍ക്കുവാനറിയാത്ത തണ്ടിന്‍റെ 
നെടുവീര്‍പ്പാകുന്നു ഞാന്‍ .

****