12.08.2013

മറന്നുപോകുന്നത്


കയ്പ്പിന്‍റെ 
കുതിരവേഗത്തിനു പുറകെ 
മധുരത്തിന്‍റെ 
കാളവണ്ടിച്ചക്രങ്ങള്‍ 
തെന്നിത്തെറിച്ചു 
നമ്മിലേയ്ക്ക് എത്തിച്ചേരുന്ന 
നിമിഷങ്ങളുണ്ട്‌ .
ഓര്‍മ്മകളുടെ 
ഒരുകുടം നോവില്‍ നിന്നും 
സന്തോഷത്തിന്റെ 
ഒരു നുള്ള്
മധുരത്തിലേയ്ക്ക് 
പറിച്ചുവയ്ക്കുന്ന 
ഉറുമ്പുകളുടെ 
വരിയനക്കങ്ങള്‍ പോലെ 
കയര്‍ മുറുക്കത്തില്‍ നിന്നും 
അമ്മയുടെ അകിടിലെയ്ക്ക് 
സ്വതന്ത്രമാക്കപ്പെടുന്ന പശുക്കിടാവിന്‍
ആത്മനിര്‍വൃതി പോലെ .......ഓര്‍മ്മകള്‍ ഓരോന്നും 
ഉപ്പുനീര്‍ തൊട്ടെണ്ണിപ്പോകുന്നതിനിടെ 
മറന്നുപോയല്ലേയെന്നെ യെന്നു 
നിലത്തു വീണു പരിഭവിക്കുന്നുണ്ട് ,
മനപ്പൂര്‍വ്വം മറന്നുവച്ചൊരു 
പൊന്‍പണം 

************************