12.29.2013

അശ്രദ്ധയാലൊരു നക്ഷത്രം

പാതിയില്‍ മുറിഞ്ഞു പോകുന്ന 

ഒരു വസന്തം,

മരവിച്ച ചില്ലകള്‍ നിറയെ 

തൂവലുകള്‍ നഷ്ടപ്പെട്ട 

പക്ഷികളുടെ കണ്ണുകള്‍ 

തൂങ്ങി നില്‍ക്കുന്നു .

വെളിച്ചത്തില്‍ നിന്ന് ഇരുളിലേയ്ക്ക് 

കുപ്പായമഴിച്ചു വയ്ക്കുന്നൊരു കാലം 

നിനക്ക് കുറുകെ ചാടുന്നു .


നീയിപ്പോള്‍ 

ആകാശത്തിന്‍റെ ഒരതിരില്‍ 

പുതിയ നക്ഷത്രത്തിന്‍റെ 

സ്ഥാനം ഉറപ്പിക്കുകയാണ് .

അമ്മയുടെ മടിയില്‍ നിന്നും 

ഊര്‍ന്നുപോയ 

കാത്തുവച്ചോരാ അത്താഴപ്പാത്രം 

നിലത്തൊരാകാശം ചിതറിച്ചിടുന്നത് 


നീയിപ്പോള്‍ കാണുന്നുണ്ടോ ...
No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "