12.29.2013

കളഞ്ഞുപോയ ദൈവം


എന്‍റെ ദൈവം ദരിദ്രനാണ് 
കോടീശ്വരന്‍റെ ഭവനം 
അവനെന്തിനാണ്‌ നിങ്ങള്‍ 
ദാനം ചെയ്യുന്നത് 


ഓരോ കിലോമീറ്ററുകളിലും 
ഉപേക്ഷിക്കപ്പെട്ടവ പോലെ 
ദൈവത്തിന്‍റെ കുപ്പായം 


എങ്ങോ കളഞ്ഞു പോയി 
തഴച്ചുവളരുന്ന ദേവാലയങ്ങള്‍_
ക്കിടയിലെവിടെയോ 

കളഞ്ഞു പോയിരിക്കുന്നു 
എന്റെ ദൈവം .