12.29.2013

യാത്രകള്‍ ചിലതിങ്ങിനെയാണ്വഴിമദ്ധ്യേ

മറന്നുവച്ച കാലത്തെ 
അവളുടെ കണ്ണുകളില്‍ കണ്ടെത്തി 

സ്വപനങ്ങളുടെ ആട്ടിടയന് 
സമ്മാനിക്കുവാന്‍ 
പ്രണയം പകുത്തുപോയ 
കരള്‍ നീട്ടുവാനാകാതെ അവള്‍ 


ഒരൊറ്റ പുഞ്ചിരിയെ ബലികൊടുത്ത്
എതിര്‍ദിശകളിലേയ്ക്ക് വഴിയെ വിഭജിച്ച് 
പുതിയകാലത്തെയും തെളിച്ചുകൊണ്ടവര്‍
യാത്ര തുടര്‍ന്നു .


കാലം 
കവിഞ്ഞുപോകാതെ 
വരണ്ടുപോകാതെ ,
യൌവനം തീരാതെയെത്ര യാത്രകള്‍ 

എങ്കിലുമിന്നു
ഓര്‍മ്മകള്‍ കരിയിലകളായ് മാറ്റുന്ന
താഴ്വരകളും നമുക്കന്യമല്ലല്ലോ .________________________________