11.17.2013

മായാജാലം (കേരള വാര്‍ത്ത‍ ദിനപ്പത്രം , തൃശ്ശൂര്‍ )വിവേകത്തെ വികാരം 

പരുന്തെന്നപോലെ 
റാഞ്ചിക്കൊണ്ട് പോകുന്ന സമയങ്ങളുണ്ട്‌ . 
ഒരൊറ്റ വാക്കിന്‍റെ 
നാണം കെട്ട പതുങ്ങലില്‍ , 
ഒഴിഞ്ഞു മാറലിന്‍റെ നിസ്സഹായതയില്‍ , 
വഴിമാറി പോകുന്നവന്‍റെ മുന്നില്‍ 
സ്വാര്‍ഥതയുടെ ഉള്‍ക്കാടുകളില്‍ 
എല്ലാമെല്ലാം അവയുടെ 
ഭീമന്‍ ചിറകുകളുടെ നിഴല്‍ പതിയുന്ന 
മായാജാലം .