11.17.2013

മഴക്കുതിരകളുടെ കുളമ്പടിയൊച്ചകള്‍ & ഉറക്കത്തിന്‍റെ കാലൊച്ചകള്‍.


മേഘകനത്താല്‍ 
തൂങ്ങിത്തുടങ്ങിയിരി ക്കുന്നു 
മരുഭൂമിയുടെ മേലാപ്പ് 
പ്രവാസി മനസ്സുകളെ 
മയില്‍പ്പീലികളായി വിടര്‍ത്തുവാന്‍ 

നാട്ടുമണം പേറിയ 
ഗൃഹാതുരതയുടെ ചുറ്റുവട്ടങ്ങള്‍ 
കാഴ്ചയായ് ഒരുക്കുന്നുണ്ട് 
സായന്തനത്തിന്‍റെ 
പരവതാനിത്തണുപ്പിലൂടെ യാത്രതുടങ്ങിയ 

രാത്രിമഴയുടെ 
വിരല്‍പ്പെരുക്കങ്ങള്‍ .

 reading മഴക്കുതിരകളുടെ കുളമ്പടിയൊച്ചകള്‍.2) പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളായ്

രൂപം മാറുന്ന നെടുവീര്‍പ്പുകളെ 
നിദ്രകളിലേയ്ക്ക് മാറ്റിക്കിടത്തുവാന്‍ 
തുടങ്ങിയിരിക്കുമവര്‍ ,
ഗൃഹാതുരതയെപ്പോറ്റിവളര്‍ത്തുന്ന
പ്രവാസികളെന്ന 
മണല്‍ഘടികാരങ്ങള്‍ .......  listening to ഉറക്കത്തിന്‍റെ കാലൊച്ചകള്‍.