10.29.2013

എരിവ് - http://usmalayali.com/category/sahythiam/stories-sahythiam/പട്ടം കൊരുത്ത 
നൂലുപോല്‍
പാതിയും കാണാതാകുന്നു 
പുഴ ,
വേനലിലെ 
പുഴയുടെ യൌവ്വനം പോല്‍ 
മെലിഞ്ഞുപോകുന്നു 
കവിത ,
പൊള്ളുന്ന പകലുകളിലിപ്പോള്‍  
വിശപ്പിന്‍റെ സമൃദ്ധിയുണ്ട് 
ചുണ്ടുവിടര്‍ത്തിയ വയലുകളിലിതു 
പച്ചയുടെ വറുതിക്കാലം 


ഇപ്പോളീ വേനല്‍ 
മുളകിട്ട പോല്‍ 
എരിഞ്ഞു നോവുന്നു.

_________________________________________________________________