10.29.2013

നിലവിളികള്‍വേദനകളുടെ ചവര്‍പ്പ് 

തൊട്ടുകൂട്ടുമ്പോള്‍ 
സന്തോഷത്തിന്‍റെ രുചിപ്പെരുമകളെ 
അവര്‍ 
ഓര്‍മ്മകളുടെ പിന്നാമ്പുറത്തെ 
പൊട്ടക്കിണറ്റില്‍ 
കെട്ടിത്താഴ്ത്തിയിടും .

എനിക്ക് മാത്രമെന്തേ ഇങ്ങനെ 
എന്ന
പാഴ്വാക്കിന്‍റെ ഉച്ചസ്ഥായിയില്‍ ,
അവരുടെ ദൈവങ്ങള്‍ 
കളഞ്ഞുപോകും .