10.10.2013

മൂന്നു കവിതകള്‍


1) അഹം 


എനിക്ക് മുന്നില്‍ 
ഒരൊച്ചതിന്‍ രാജ്യവുമായ്‌ 
വന്നു നില്‍ക്കുന്നു .
ഞാനോ 
വെറും 
പ്രജയുടെ അടിമത്വത്തില്‍ 
നിവര്‍ന്നു നിന്നുകൊണ്ടതിനു നേരെ 
മുഖം കോട്ടുന്നു .


2) ഭ്രാന്തം

ചിന്തകള്‍ കിടപ്പിലാണ് 
മതം മതം എന്നുരുവിട്ട് 
കല്ലുരുട്ടി
മനസ്സ് 
ഭ്രാന്തനായിപ്പോയതിനാല്‍ 

അന്നം കൊടുക്കുവാന്‍ 
ആളില്ലാതെന്‍ 
ചിന്തകള്‍ കിടപ്പിലാണ് .

3) മോണാലിസ 

മന്ദഹസിക്കുന്നേയില്ല 
അന്നുതൊട്ടിന്നോളം 
ചിത്രം വരയ്ക്കാനൊരേ 
നില്‍പ്പാണ് ..
എന്നിട്ടും 
നിന്നെ നോക്കുന്നോരോ
കണ്ണുകളിലും 
നീയിപ്പോഴും 
വെള്ളം വീഞ്ഞെന്നപോല്‍ 
പരിഭാഷപ്പെട്ടുകൊണ്ടിരിക്കുന്നു .