10.10.2013

പ്രഭാതം കണ്ടെടുക്കും വരെഎഴുതുവാനില്ല ഇനിയൊരു 
വികാരവും 
അടച്ചു മുദ്രവച്ചിരിക്കുന്നു ,
അക്ഷരങ്ങളുടെ ആകാശം .

മഴ ഭൂമിയില്‍ നിന്ന് 
തിരികെ പെയ്യുന്നു .
പുല്‍ത്തുമ്പുകള്‍ ശിശിരത്തെ
മഞ്ഞുകണ്ണുകളില്‍ 
തൂക്കിയിടുന്നു .

എനിക്കും നിനക്കുമിനി 
നിദ്രയുടെ തുരങ്കദൂരത്തില്‍ 
കവിതകളെ ഒളിപ്പിക്കാം . 
തീവണ്ടിയൊച്ചകള്‍ നമ്മുടെ 
പ്രഭാതത്തെ 
കൂകിയുണര്‍ത്തും വരെ 
ഞാന്‍ ഞാനെന്ന മിടിപ്പുകളില്‍ 
ചുരുണ്ട് കൂടാം .
**************************