10.10.2013

ചില നേരങ്ങളില്‍
ചിലപ്പോഴൊക്കെ 

എന്ത് സംഭവിച്ചു എന്ന് 
ഓര്‍ത്തെടുക്കാനാകാത്ത വിധം 
പിണക്കത്തിന്‍റെ വഴികള്‍ പോലും 
മായ്ച്ചു കളയപ്പെടുന്നത്
വിസ്മയത്തിന്‍റെ ഉടയാടകളുമായ്
ഞാന്‍ നോക്കി നില്‍ക്കുന്നു .
ഏതു പുഞ്ചിരിയുടെ 
ഏതു പൊട്ടിച്ചിരിയുടെ 
ഏതു ചോദ്യത്തിന്റെ 
ഏതു നോക്കിന്‍റെ
മെയ് വഴക്കത്തിലാണ് 
പിണക്കങ്ങളെ 
കാണാതാകുന്നതെന്ന് 
എത്ര അരിച്ചെടുത്തിട്ടും
പറഞ്ഞു തരുന്നില്ലല്ലോയീ 
ആശ്ചര്യചിഹ്നങ്ങള്‍ !!!