10.24.2013

ഹൈക്കുസ് പോലെ
1: സൂര്യചുംബനമേറ്റ രാവ് 
തടാകത്തിലേകയാം പൂവില്‍ 
പുലരി വിരിയുന്നു

2: നിഴലുകീറിയൊരാ 
നീര്‍മരുതിന്‍ ഇലകള്‍ 
പ്രഭാതം കൊത്തിപ്പറക്കുന്നൂ പക്ഷികള്‍

3: നനവിറ്റി തീവണ്ടി ജാലകം 
നീലവിരി പാതിപകുത്ത്
ഇമയനക്കങ്ങള്‍ മറന്നൊരു കുട്ടി

4: മുടിയിഴകളിലദൃശ്യ വാത്സല്ല്യം 
രാവ് പാതിയും കണ്ണീര്‍ ചുമന്നു 
തലയിണ

5: കുറുകും പ്രാക്കളില്ല
മഞ്ഞുകാലം ചുംബിച്ചോ -
രെഴുത്തുപെട്ടി 

6: വിരസ സായന്തനം 
എരിച്ചു തീര്‍ക്കുന്നൊരു 
ചുരുട്ടിന്‍ കണ്ണ്‍

7: നനഞ്ഞ സായന്തനം 
കാറ്റുലച്ച ചില്ലമേല്‍ 
ചിറകുണങ്ങാക്കിളി കരയുന്നു

8: കരിനീലക്കിളി 
കരഞ്ഞു കരഞ്ഞിരുള്‍ മുറിയ്ക്കവേ 
നിവര്‍ത്തുവാനിനിയൊരു 
നിഴലില്ലെന്ന്‍ മരമുറിവ് .