10.10.2013

മൌനം സ്പന്ദിക്കുമ്പോള്‍- aksharalokam.com

ഓരോ തുടിപ്പിലും 


നീയെന്ന കവിതയെഴുതുന്നു

നീയെന്‍റെ ജീവനെന്നു 
ആവര്‍ത്തിച്ചു പാടുന്നു 
മൌനമേ 
നീയൊരു മുളങ്കാട്ടില്‍ 
പാത്തിരിക്കുന്നു
ഞാനിവിടില്ലെന്നുരുവിടുന്നു 
എന്നിട്ടും കൈനീട്ടിയാരോ 
നിന്‍റെയുടല്‍ മുറിച്ചെടുക്കുന്നു .
വേദനകള്‍കൊണ്ടതിനെ 
ചുംബിക്കുന്നു 
ഒരു കാറ്റതിന്‍ 
നേര്‍ത്ത ആടകൊണ്ട് 
വീശിത്തണുപ്പിക്കവേ
വികാര സ്വരങ്ങള്‍ 
മൌനത്തെ വാചാലതയിലേ-
ക്കുഴുതുമറിക്കുന്നു .
അവിടെ 
കാറ്റതിന്‍ ഹൃദയം 
നിനക്കായ്‌ നല്‍കുന്നു 
നീ 
സ്പന്ദിക്കുവാന്‍ തുടങ്ങുന്നു 
നീയെന്‍റെ 
ജീവനെന്നാവര്‍ത്തിക്കുന്നു
********************************