10.10.2013

നട്ടെല്ലില്ലാത്തത്ചില നേരങ്ങളില്‍ ചിലരോട് 
ചിലതങ്ങിനെയല്ലെന്നു 
ചിരിച്ചു പറയണമെന്നുണ്ട് .

ചുണ്ട് വിടര്‍ത്തുമ്പോഴെയ്ക്കും
ചില ചിന്തകളുടെ തെറ്റിദ്ധാരണകളില്‍ 
കുരിശുവരപോലെ നീ 
ആണിയടിച്ചു ചേര്‍ക്കപ്പെടാന്‍ 
അധിക നേരമൊന്നും വേണ്ടെന്നു 
പിന്നെയുമാരോ നുള്ളിപ്പറയുന്നു .

വീണ്ടും ഒരിക്കല്‍ കൂടി 
നേരിന്‍റെ നട്ടെല്ലൂരി ഞാന്‍ 
നുണകള്‍ക്ക് അഭിമുഖമായി നിന്നു 
ഉറയിലിടുന്നു .
നാടാകെ തെണ്ടി നട്ടെല്ലില്ലാത്ത സത്യം 
നാല്‍ക്കവലകളില്‍ കുന്തിച്ചിരുന്ന് 
ബീഡി വലിക്കുന്നു .
തറവാടിയായ നട്ടെല്ലിനെ ഞാന്‍ 
ചവറ്റുകൂനയില്‍ ഉപേക്ഷിച്ച് 
കൂനിക്കൂടി നടക്കുന്നു .


***********************************