8.02.2013

തുമ്പിക്കല്ല്യാണം
ബാല്യത്തില്‍ നിന്നും 
തലതുവര്‍ത്തി കയറുമ്പോഴേയ്ക്കും 
പമ്മിപ്പതുങ്ങി ചിറകില്‍ 
ചരടിട്ടു മുറുക്കുന്നു .

കല്ലെടുക്കും തുമ്പീ
കണ്ണ് മിഴിക്കും തുമ്പീയെന്നു
തൊട്ടുനോക്കിയൊട്ടു രസിക്കുന്നു

വികല വികാരങ്ങളില്‍ 
നിമിഷാനന്ദങ്ങളില്‍ 
ശലഭസ്വപ്നങ്ങള്‍ 
കുരുങ്ങി മരിക്കുന്നു 

കളിവഞ്ചിക്കൊപ്പം 
മൈലാഞ്ചി ചുവപ്പും 
കുതിര്‍ന്നു മായുന്നു 

കല്ലെട് തുമ്പീ 
നീയിനി 
കല്ലെട് തുമ്പീയെന്നാരോ 
ഉറക്കെ പാടുന്നു ...