8.02.2013

തിരികെ മടങ്ങുന്നവര്‍
നിഷ്കളങ്കതയുടെ 
മന്ദാരവെളുപ്പുകളില്‍ 
അച്ഛനിപ്പോള്‍ വെയിലായി 
തിണര്‍ത്തു കിടക്കുന്നു .
അമ്മയെന്നത് 
നന്മ വറ്റിയ ഇരുളായ്‌ 
കനത്തു നില്‍ക്കുന്നു.

എന്തിനെന്നറിയാതെ 
നീറിപ്പതുങ്ങുന്ന ബാല്യങ്ങളെ 
നിങ്ങള്‍ 
വികാരങ്ങളില്‍ 
ചുട്ടുപഴുത്തോരാ ദണ്ഡ്നാല്‍
രക്തസാക്ഷികളാകുന്ന 
മഞ്ഞുതുള്ളികള്‍ .

ഒഴുകാന്‍ തുടിക്കവേ 
അരുതെന്ന വിള്ളലുകളില്‍ 
തിരികെ മടങ്ങുന്നോരാ 
കുഞ്ഞുറവകള്‍ .

___________________