8.02.2013

നിദ്ര നിവര്‍ത്തിക്കുടഞ്ഞപ്പോള്‍

വിടര്‍ത്തി പാതിയാക്കിയ 
ഒരാകാശം
കാറ്റ് പാകംനോക്കി 
അടര്‍ത്തിയെടുത്ത 
കരിയിലകള്‍ 
ഇതളു നീലിച്ച പൂവ് 
കമ്മ്യൂണിസ്റ്റ്‌ പച്ചയെ 
കാത്തിരിക്കുന്ന 
ഒരു മുറിവ്
പിങ്ക് ചുണ്ടുകളില്‍ നിന്നും 
പകുത്തെടുത്ത 
കുഞ്ഞുമ്മകളുടെ
ചൂട്‌ 
ശുഭസൂച്ചകമായൊരു 
ഗൌളിയൊച്ച ,
പ്രണയം തുടുപ്പിച്ചെടുത്ത 
ഒരു കവിള്‍ച്ചുഴി നിറയെ 
നാണം .

നിദ്രയെന്ന ഇടവേള 
നിവര്‍ത്തിക്കുടഞ്ഞപ്പോള്‍ 
ഉണര്‍വ്വിന്‍റെ
ഓരോരോ പൊതിയിലും 
ഉണ്ടായിരുന്നതിതൊക്കെയാണ് .