6.08.2013തിളങ്ങുന്ന 
ഭംഗിയുള്ള അക്ഷരങ്ങളില്‍ 
ഹൃദ്യമായ ഒരു പത്രിക .
സമയവും സ്ഥലവും 
വ്യക്തമാക്കി , 
സമ്മാനത്തേക്കാളെറെ അമൂല്യം 
നിങ്ങളുടെ സാന്നിദ്ധ്യം 
എന്ന് 
വലിയ അക്ഷരങ്ങളില്‍ തന്നെ 
എഴുതി ചേര്‍ക്കപ്പെട്ട 
ഒരു ചരമക്കുറിപ്പ് ,
പ്രണയത്തിന്‍റെ !