6.10.2013

നമ്മുടെ ആകാശങ്ങള്‍നീലജാലകം നിറയെ 
ആകാശത്തിന്‍റെ കുഞ്ഞുങ്ങളാണ് 
ഒരു രാത്രിയുടെ ആഴത്തിലേയ്ക്ക് 
വിരുന്നു വന്നവര്‍ .

ആകാശം മുഴുവന്‍ സ്വന്തമായവരുടെ 
മേല്‍ക്കൂരയിലൂടെ നോക്കുമ്പോള്‍
അതെല്ലാം കണ്ണ് നീരെന്നു 
ആരോ 
അടക്കം പറയുന്നു .

എനിക്കും നിനക്കും 
എന്താണ് 
രണ്ടു ആകാശങ്ങളെന്ന്
ഓര്‍ത്തുപോകും മുന്‍പേ 
ഞാന്‍ എന്ന 
വാതിലിലൂടെ കയറി 
വേഗത്തില്‍ ഒളിച്ചിരിക്കുന്നു .
പിന്നെ 
നിദ്രയിലേക്ക് ഇഴഞ്ഞു കയറി
ഒരു പകലിനെ 
പകുത്തു തിന്നുന്നു