5.06.2013

ന്നാലും ന്‍റെ ജീവിതേ നിനക്കിത്ര ഉത്തരവാദിത്തല്ല്യാണ്ടേ പോയല്ലോ - നെല്ല്
തുന്നിത്തീര്‍ന്നിട്ടും 

കുടുക്ക് വയ്ക്കാനാകാതെ 
ജീവിതമിപ്പോഴും 
പുത്തന്‍ കുപ്പായം പോലെ 
ചുളുങ്ങാതിരിക്കുന്നുണ്ട്.


കുടുക്ക് വച്ചു തീരുമ്പോഴേക്കും 
അസ്തമയം വിഴുങ്ങിത്തീര്‍ത്ത 
പാലം പോലെ അത് 
അപ്രത്യക്ഷമാകുന്നു.


ഇത്തിരി മഴയും 
ഒത്തിരി വെയിലും 
കുതിര്‍ത്തുണക്കി 
കരിമ്പനടിച്ച കുപ്പായവുമായി 
കാലമപ്പോഴും 
തലയിലെഴുത്തിന്റെ 
കൊത്തങ്കല്ലെറിഞ്ഞു 
കുട്ടിക്കരണം മറിഞ്ഞു നടപ്പാണ്.

ന്നാലും ന്‍റെ ജീവിതേ  നിനക്കിത്ര ഉത്തരവാദിത്തല്ല്യാണ്ടേ പോയല്ലോ


______________________________________________