5.01.2013

നട്ടെടുക്കുന്നത്

സന്തം
വേനലില്‍ വറ്റിപ്പോകുന്നു .
ശലഭങ്ങളതിനു
ചരമ ഗീതം പാടുന്നു .
ഗ്രീഷ്മം കീറിയ താളിലേക്ക്
ഒരു മഷിക്കുപ്പി മറിഞ്ഞു വീഴുന്നു .
ശിശിരവും കറുത്ത് പോകുന്നു .
വേനലുമ്മവച്ചുമ്മവച്ച്
എന്‍റെ മഞ്ഞപ്പൂക്കളുമിപ്പോള്‍
മരിച്ചു പോയിരിക്കുന്നു .
ഇരുട്ട് മാറ്റിവിരിക്കും വരെ
വസന്തമിനി
നമ്മുടെ ചിന്തകളില്‍
നനഞ്ഞു കൊണ്ടേയിരിക്കും.
പാടിത്തീര്‍ക്കാനൊരു
പകലുമതിയാകാതെ
ശബ്ദം രാകിരാകി
വയസ്സരാകുന്ന
ചീവിടുകള്‍ക്കു വേണ്ടി
മരങ്ങള്‍ക്ക് മീതെ
മഴകള്‍ പൊഴിയുന്നോരാകാശം
നട്ട് വളര്‍ത്തി
എന്‍റെ ഉറക്കം
കണ്ണ് തുറക്കുന്നു .