4.16.2013

ഞാനൊന്നും കണ്ടില്ലേ

മുണ്ട് മടക്കിക്കുത്തി 
ആഞ്ഞു ചവിട്ടിയപ്പോള്‍ 
ഷാപ്പിലെത്താനുള്ള 
ആവേശമായിരുന്നോ 
കാറ്റിന് 
എന്നിട്ടിപ്പോഴീ 
തോട്ടിന്‍ വക്കത്ത് 
എവിടെ നിന്നോ 
പൊട്ടിത്തെറിച്ചു മുളച്ചു 
മുഖം കുനിച്ചു നില്‍ക്കുന്ന 
നീളന്‍ ഇലക്കാരിയോട് 
തൊട്ടും പിടിച്ചും
എന്നിട്ട് 
പറയൂ 
എന്നാവര്‍ത്തിച്ച് 
ചോദിക്കും പോലുള്ള 
നില്‍പ്പില്‍ 
എത്ര മാന്യനെന്നു 
നോക്കൂ 
വീറുമില്ല ധൃതിയുമില്ല 
ഒരു 
ചാഞ്ചാട്ടം മാത്രം .
********************