Labels

4.11.2013

ഓര്‍മ്മകള്‍ തൂക്കിയിടുമ്പോള്‍



അവധിക്കാലം കഴിഞ്ഞു 
തിരികെ മടങ്ങുമ്പോള്‍ 
വഴിവക്കില്‍ നമ്മെ 
തൊട്ട്നോക്കും .
ഇളംനാമ്പുകളുടെ
ഇലത്തണുപ്പില്‍ നിന്നേതോ
മണം .
മൂവാണ്ടന്‍ മാങ്ങകള്‍
ഉപ്പുകൂട്ടി ,മുളകുകൂട്ടി
ചതച്ചെടുക്കാന്‍
പിന്നെയും
ബാക്കി നില്‍ക്കുന്നുണ്ടാകും .
സ്കൂളില്‍
എനിക്കും വൃന്ദയ്ക്കും വേണ്ടി
കാത്തിരിക്കുന്ന
പുത്തന്‍ പുസ്തകങ്ങള്‍
ആഞ്ഞു മണത്തു
ചേര്‍ത്ത് പിടിക്കുമ്പോള്‍
ഒറ്റത്തുള്ളിയില്ലാതെ
വാറ്റിക്കുടിക്കുന്ന
പഞ്ചാരപ്പാല്‍ ഗ്ലാസ്സ്പോലെ
ഉന്മേഷം ഉള്ളിലേക്ക്
പാഞ്ഞു കയറും .
മഷിത്തണ്ടും മുള്ള്പിഴുത
കള്ളിത്തുണ്ടും
പൊതിഞ്ഞെടുക്കുമ്പോള്‍
പുളിങ്കുരു തരാമെന്നേറ്റവളെക്കൂടി
ഓര്‍മ്മയില്‍ തൂക്കിയിടും .
തയ്ക്കാന്‍ കൊടുക്കുന്ന
യൂണിഫോം തുണിയില്‍
ആദ്യമായ്‌
കത്രിക തൊടുമ്പോള്‍
ഒന്നാം ക്ലാസ്സില്‍
ആദ്യദിവസം
എന്തിനോ കരയുന്ന
പിന്നെ
അടുത്ത ബഞ്ചിലേയ്ക്ക്‌
നോക്കിച്ചിരിക്കുന്ന
തയ്ച്ചു തീര്‍ന്ന കുപ്പായത്തിന്‍റെ
പരിഭവം തീര്‍ന്ന
കണ്ണുകളാകും .
പുതുമണങ്ങളുടെ
കിളിച്ചിറകുകളുമായ്‌
ജൂണ്‍ മാസത്തിലേക്ക്
ഇറങ്ങിചെല്ലുമ്പോള്‍
ദൃഡനിശ്ചയങ്ങളുടെ
കവണക്കോണില്‍
പിന്നിലേക്ക്‌ വലിഞ്ഞു
തയ്യാറായി നില്‍പ്പുണ്ടായിരിക്കും .
ആദ്യത്തെ കല്ല് .




3 comments:

  1. ഓരോ കമെന്റിനും മറുപടി കൊടുക്കുന്ന ഓപ്ഷന്‍ സെറ്റിങ്ങ്സില്‍ എവിടെയാണാവോ :(

    ReplyDelete
  2. Just Enable threaded commenting!
    chk> http://bit.ly/wc8U0P

    :)

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "