3.12.2013

ഹൈക്കു
ഒലിച്ചു പോകുന്നുണ്ട് 
ചിറകടിയൊച്ചകളില്‍ നിന്നും
ഒരു പക്ഷി .


ധ്യാനമുണര്‍ന്ന്
മര്‍മ്മരങ്ങളുണര്‍ത്തി 
വേനല്‍ ശ്വാസം .


വിത്തായ്‌മാറുന്നു 
ഉറഞ്ഞുറഞ്ഞൊരു 
പകല്‍മണം .


ഒരു വരിയിലീറന്‍ 
മൊഴിയായ്‌ 
മൌനം .


നിശബ്ദമായ്‌ 
ഈ ചുമരില്‍ ,നിറങ്ങളില്‍ ,
രഥചക്രമുരുളുന്നു .


പൂത്തു നില്‍ക്കും തെച്ചിയല്ല
പൂമ്പാറ്റകള്‍ മുളച്ചു നില്‍ക്കും 
അരളിയാണ് .


മഴയുടെ മണം മാത്രം 
അലിയാതെ 
അടരാതെ .


കാറ്റിലല്ല 
മൌനം മുറിഞ്ഞതീ 
കിളിയുടെ പാട്ടില്‍ .


നിറച്ചുവച്ച 
ഓര്‍മ്മകളുമായൊരു 
വീഞ്ഞുപാത്രം .


ഇരുകൈകളിലും 
വേനലുമായ് 
ഒരു പുഴ .


വിറയ്ക്കുന്നു 
പടരുന്ന വെയിലിലും 
ഇടറുന്ന മഴയിലും
കൊളുന്ത്നുള്ളും കൈകള്‍ .


കുഞ്ഞു ശലഭമരികെ
നീല ശംഖുപുഷ്പമൊരമ്മയായ്‌
പതിയെ .

മലകളെ 
പെയ്തുമായ്ച്ചു 
മനസ്സ്‌ .


സൈക്കിള്‍ മണിയൊച്ചയില്ലാതെ 
മറുപടിയില്ലാത്ത കത്തുപോലെ 
ഈ ദിവസവും .ഈര്‍ച്ചവാളിനും
അമ്മക്കിളികും 
ഒരേ മൂര്‍ച്ച .


വേരുകള്‍ക്കിടയിലേക്ക് 
പൂത്ത് കൊഴിയുന്നു 
വാനം .


കനവായ് തുടിച്ചു 
നീര്‍മണിയിലൊരുമാത്ര
പക്ഷിസഞ്ചാരം .


വിടരാതെ കൊഴിയാതെ മൌനം 


ശിശിരം അലിഞ്ഞു പോയെന്ന്
മരുഭൂമിയില്‍ 
പകിട കളിക്കുന്ന കാറ്റ് .ഇറ്റുവീഴുന്നീ വേനല്‍ 
ചുണ്ടു പിളര്‍ന്ന വയലുകളില്‍ 
ചുവന്ന പൂക്കളില്‍ .കടല്‍ദൂരം താണ്ടി 
കണിക്കൊന്ന ചിരിച്ചു 
കണ്ണുകളില്‍ .