2.09.2013

അറിയാതെ പോകുന്നത്
തിരഞ്ഞു
കൊണ്ടിരുന്നപ്പോള്‍
കളഞ്ഞുപോയതായിരുന്നു
അത് .
കെട്ടഴിഞ്ഞു വീണ
വെയില്‍ച്ചുള്ളികള്‍ പോലു-
മറിയും മുന്‍പേ
എനിക്കും നിനക്കുമിടയിലെ
പകലുകളില്‍
നിഴലുകള്‍ ഒട്ടിപ്പിടിച്ചിരുന്നു .
കാറ്റു കിള്ളിയ
കവിളുകളുമായ്
ഇലകള്‍
നാണിച്ചുലഞ്ഞപ്പോഴല്ലേ
ഒരു ചുമരിന്‍റെ
അടയാളം മാത്രമെ
നോട്ടങ്ങള്‍ക്കിടയില്‍
തറച്ചിരുന്നിരുന്നതെന്നു നീ
കണ്ടുപിടിച്ചത് .