2.11.2013

വീട്ടിലേക്ക്------


                           (പ്രണാമം വിനയ ചന്ദ്രന്‍ മാഷേ )


തെക്കു ദിക്കിന്‍
പൊരുള്‍ തേടിയൊരു പക്ഷി
വേനലില്‍ നിന്നും
മരണത്തിന്‍ മഴ നനഞ്ഞു .
വീട്ടിലേയ്ക്കുള്ള വഴിയെ
തനിച്ചാരോ
ചന്ദനപ്പുകയിലൂടെ
തിരികെ നടക്കുന്നു .
ഉന്മാദിനിയായ്‌
കൈനീട്ടി പുണരുന്നു
ശൂന്യതയില്‍ നിന്നേതോ
വിരലുകള്‍ .
ഏകാകിയൊരുവന്‍റെ
പച്ചമണത്തിലേയ്ക്ക്‌
ചിറകു മുളച്ചോരാ
ഉറുമ്പുകള്‍ പറക്കുന്നു .
ഉച്ചത്തിലുച്ചത്തില്‍
പൊള്ളിപ്പരക്കുന്നു ,
ചിതയിലൂറിയോരാ
കവിതയുടെ
ഗുഹാശില്പ്പ മൌനം .