Labels

2.04.2013

ഹൈക്കുസ്‌


പ്രഭാതം

"നീലക്കോപ്പയുടെ
ചുടുചുരുള്‍ ശ്വാസത്താല്‍
മുറിവേല്‍ക്കുന്ന മഞ്ഞ് ."


മൌനം

ധ്യാനിച്ചിരിക്കുന്നു
ബുദ്ധനെപ്പോലെ
പുരാതന ശില്പം പോലെ
ആഴമുള്ള മൌനം .


"ചില്ലുവെയില്‍ വിരലുകളാല്‍
നഗ്നരായവര്‍ ,തൊടിയിലെ ചെറുമികള്‍ ,
മഞ്ഞമുക്കുറ്റികള്‍ ."


"പകല്‍ വാടിവീണിട്ടും
ചെവിയറ്റവന്‍റെ സൂര്യകാന്തികള്‍
തലകുനിക്കുന്നേയില്ല !"

മാറ്റം

"വേനലിന്‍റെ ഉടുപ്പിലേക്ക്
നടന്നു കയറുമ്പോള്‍
സന്യാസിനിയാകുന്നു ,
വസന്തം ."

ജ്ഞാനം

"കവിതയായി
ഒരൊറ്റത്തുള്ളിയില്‍
പ്രപഞ്ചം ."

അതിജീവനം

"നിശബ്ദതയെ
തുഴഞ്ഞു തുളഞ്ഞ്
തോണിക്കാരന്‍ ."

രാത്രിമഴ

"മഴയിലകളുമായ്
ചേക്കേറുന്നിരുള്‍പ്പക്ഷി ,
മൌനം നനയുന്നു ."

പുലരി

"ഇരുള്‍ ഉഴുതുമറിച്ച്
പുലരി വിതച്ചെടുക്കുന്നൊരു
മേലാളന്‍ ."


"ഭാവമേതുമില്ലാതെ ചന്ദ്രന്‍
മരതകം മിനുക്കിയണിയുന്നവള്‍ക്കും
മാവുകുഴക്കുന്നവള്‍ക്കും മേലെ ."

"പുലരി ചുവക്കുമ്പോള്‍
പുഴകള്‍ക്ക് മീതെ മലകള്‍ക്ക് മേലെ
കറുത്തപക്ഷിയുടെ പാട്ട് ."


മൂന്ന് നുണകള്‍
_______________
രണ്ടു മഞ്ഞകള്‍ക്കിടയിലെ
പച്ചയാണ്
പ്രണയം .

വിശ്വാസം

ഉള്ളതിനും ഇല്ലാത്തതിനും ഇടയ്ക്കു
കളഞ്ഞു കിട്ടുന്ന
കാക്കപ്പൊന്ന് .

ജീവിതം

ഓട്ടത്തിനിടക്ക് കാല്‍തട്ടി മറിയുന്ന
കുറുമ്പിപ്പൂച്ചയുടെ
പാല്‍പ്പാത്രം ."


"പാപത്തിന്‍റെ
നീല ഞരമ്പുകള്‍
നഗരവധുവായ്‌ ഒരു തെരുവ് ."

"ഏതു വെയില്‍
കുടിച്ചു തീര്‍ത്തു
ഇന്നലെ ഉരുകിവീണ മേഘങ്ങളെ !"

"നുള്ളിയെടുത്ത
തക്കാളിത്തളിരുകള്‍ക്കരികില്‍
നിഷ്കളങ്കതയുടെ ചിരിയൊപ്പ് ."

ഓര്‍മ്മ

"വാര്‍ദ്ധക്യത്തിനുമുകളില്‍
കൊമ്പിലുടക്കിയ തുമ്പിപോലൊരു
പട്ടം ."

പുലരി

"പുണ്യഭൂമിയില്‍
അവധൂതന്‍റെ നിശ്വാസം ,
മൂടല്‍മഞ്ഞ് ."


തെരുവ്

"നിറച്ചുകുലുക്കി
അളെന്നെടുത്ത ദാരിദ്ര്യത്തില്‍
സമ്പന്നയായവള്‍ ."

ചുവന്ന തെരുവ്
_________________
സുഖം തൂക്കി വാങ്ങുന്നവനും
വിലപേശലിന്‍റെ ഭാഷ വശമുള്ളവളും
ഒരേമരത്തിലെ കിളികളാകുന്ന
മാന്ത്രികവനം .

"കാറ്റുതൊടാ
ശംഖിലൊളിക്കുന്നെന്‍
മൌനം ."

"മലകള്‍ക്കുമെലെ
മലന്നു കിടക്കുന്നകാശം
മുറിവേറ്റവനെപ്പോലെ ."

വിരസം

"ഉറഞ്ഞുറഞ്ഞ് മൌനം
മരവിച്ചു പോയി ,
ചിന്തകളുടെ കുപ്പായം ."

"തോണിയേറാ-
നാരുമില്ലാതനാഥം
ശരത്കാല സന്ധ്യ."









3 comments:

  1. എത്ര ഉയരത്തില്‍ പറക്കുന്നു...!!

    ReplyDelete
  2. ചെറിയ വരികളിലെ വലിയ കാര്യങ്ങള്‍

    ReplyDelete
  3. വേനലിന്റെ ഉടുപ്പിലേക്ക്
    നടന്നു കയറുമ്പോള്‍
    സന്യസിനിയാകുന്നു വസന്തം

    മനോഹരമായ പരിഭാഷ

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "