Labels

2.17.2013

ബാവുല്‍ _ (തേജസ്സ് വാരാന്ത്യം)



ബാവുല്‍ !
ഇടയ്ക്കെപ്പോഴേ
നിന്‍റെ നിശ്വാസത്തിലേയ്ക്കു
ഞാനും
ചിറകു തുഴഞ്ഞലയുന്നു .
നിന്‍റെ വേരുകളിലേക്ക്
നീര്‍പോലെ
പടരാന്‍ തുടങ്ങുന്നു .
ഗ്രാമ്യഭാവങ്ങളുടെ
നീറും നിറവും
കോതിയൊതുക്കാതെ
വിടര്‍ത്തി നീ ആടുമ്പോള്‍
മഞ്ഞിന്‍റെ മൌനത്തിലൂടെ
മരുഭൂമി പെറ്റ ശ്വാസം
അവധൂതനെപ്പോല്‍
നടന്നു നീങ്ങുന്നു .
ആരോഹണാ-
വരോഹണങ്ങളെ
തൊട്ടറിഞ്ഞ കാറ്റ് പോല്‍
അഴിഞ്ഞുലഞ്ഞു നീ
ലയിച്ചു തീരുമ്പോള്‍
ധ്യാനാത്മകതയില്‍ നിന്നും
ഗ്രാമങ്ങളുടെ ആത്മാവറിഞ്ഞ
ഒരു പിടി നിമിഷങ്ങളില്‍
നീയൊരു ഉറവയായ്‌ തീരും .
ഭാവങ്ങള്‍ ഇണചേരുന്ന
മാസ്മരികതയിലേക്ക്
ഹിമരൂപമായ്‌
ഞാനിതാ
അലിഞ്ഞുതുടങ്ങുകയായ്‌ .
പൈപാല്‍ മുത്തിക്കുടിക്കും
കിടാവായ്‌
വികാരങ്ങള്‍ നിറങ്ങളായ്‌
നിവര്‍ത്തുമാകാശമായ്‌
തുള്ളിയോടുക
വിരിഞ്ഞു പരക്കുക നീ
ഇനിയുമിനിയും .
_________________________

2 comments:

  1. പാടുക ബാവുല്‍ ഗായക......

    ReplyDelete
  2. ഭ്രാന്തമായ ഒറ്റക്കമ്പി വീണാനാദ ധാരകള്‍ .....

    നല്ല കവിത

    ശുഭാശംസകള്‍ .....

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "