2.23.2013

ദേശാടനപ്പക്ഷിഹൃദയത്തിന്‍റെ
ചുവന്ന താളുകളില്‍
തുടിച്ചു കുറിക്കപ്പെടുന്ന
പ്രണയമേ
ആത്മാവിന്‍റെ
വെളുത്ത ലിപികളിലേക്ക്
തൂവലുകള്‍
പെറുക്കിക്കൂട്ടുന്ന
ജീവനേ
ജീവിതമെന്ന ഒറ്റത്തൂണില്‍
ക്ഷീണമാറ്റി
ചൂടു കായുന്നൊരാ
ദേശാടനപ്പക്ഷി നീ !