Labels

1.08.2013

Haiku






"നിമിഷ ധ്യാനത്തിലൊരു നീര്‍മണി
എനിക്കും നിനക്കുമിടയിലെ
ജ്ഞാനി ."
                                                                             





                                                                               


                                                                             











"ആഴങ്ങളെ മായ്ച്ചെടുത്ത്
 നിറങ്ങളൊന്നൊന്നായ്‌ കൊയ്തെടുത്ത്
 കണ്ണുകെട്ടുന്നീ ഗാന്ധാരി ."
                                                                           


"മഞ്ഞുതളിര്‍ക്കുന്ന
പ്രഭാതങ്ങളിലൊക്കെയും
മെഴുതിരിച്ചൂടായ് മാറുന്നു
സൂര്യന്‍ ."


"അലങ്കാരങ്ങളില്ല
നഗ്നരായ്‌ മുളയ്ക്കുന്നു കവിതകള്‍
ഹൈക്കു ."

"ഈ
ഘടികാരത്തുടിപ്പുകളിലെല്ലാം
മീന്‍കണ്ണുകള്‍ ."

"നിറമില്ല നിലാവുമില്ല
കണ്‍പോളകള്‍ക്കിടയില്‍
പകല്‍ മയങ്ങുമ്പോള്‍ ."


"കാറ്റാടി മരങ്ങള്‍ക്കിടയില്‍
ചിറകു കുടയുന്നേതോ പക്ഷി ,
മഴ ചാറുന്നു ."

"നമുക്കിടയിലൊരു
മഷിപ്പാത്രമേന്തിയ ഋതുവായ്‌ ,
വസന്തത്തിന്‍ തൂക്കുപാലം ."


ശാന്തമായ താളം
പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു ,
മഴയനക്കങ്ങള്‍ .

"ചില്ലു പോല്‍ വെയില്‍
പുല്ലുമേല്‍ ഊര്‍ന്നിറങ്ങി
പൌര്‍ണ്ണമിക്കുള്ളിലായ് പുല്‍ത്തുമ്പി ."


"ചാറിക്കരയുന്നുണ്ട്
നീളന്‍ തണുപ്പുടുപ്പിട്ട
ഈ രാവ് ."

"ഇരുണ്ട ശിലപോല്‍
ഒറ്റ നക്ഷത്രത്തിന് കീഴില്‍
മൌനം പുതച്ച് മരുഭൂമി ."

"മരുഭൂമി കുളിരുന്നു
നനഞ്ഞു കുതിര്‍ന്നൊലിച്ചു പോയി ,
വെയില്‍ ."


"മഴ കുടിച്ചമരുഭൂമിയില്‍
കുതിര്‍ന്നു പോയി
കിളിയൊച്ചകളും ."


"ഈ രാവിന്‍റെ മച്ച്‌ നിറയെ
ചിതറിക്കിടക്കുന്നു
മേഘ ഗദ്ഗദങ്ങള്‍ ."



"വെയിലിനെ
പൊതിഞ്ഞു പിടിക്കാന്‍
പുതപ്പെടുക്കുന്നു ആകാശം ."


"കാര്‍മേഘങ്ങള്‍ വിരിച്ചിട്ടിരിക്കുന്നു
ഈ പകലിലിനി നനഞ്ഞു കുതിരും ,
വെയില്‍ ."




പെണ്ണ് "ഒരു മാംസക്കഷ്ണവും ,
"ആണ് " എന്നത് ഒരു വികാരവും മാത്രമാകുമ്പോള്‍
വിവേകമെന്നത് ,കഴുകന്‍റെ കൂര്‍ത്ത നഖങ്ങള്‍ക്കിടയിലെ
ചുകപ്പ് മാത്രം ."








2 comments:

  1. മൊഴി മുത്തുകൾ....കുഞ്ഞു വരികളിൽ കൂടുതൽ ആശയം.....

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "