1.08.2013

ചുവന്ന ഞണ്ടുകള്‍_____________


പകലുകാണാത്തൊരു 
പെണ്ണുണ്ടായിരുന്നു . 
ചതുര ജാലകം ഒളിപ്പിച്ചു വച്ചൊരു 
പകല്‍നുറുക്ക് 
അവളുടെ നിഴലുനോക്കി 
ചിരിച്ചിരുന്നു .
അവളുടെ ആകാശം നിറയെ 
അവള്‍ വളര്‍ത്തിയിരുന്നത് 
ചുവന്ന ഞണ്ടുകളെയായിരുന്നു .
സുഖമുള്ള നോവും 
കാഴ്ചയ്ക്ക് കൌതുകവുമുള്ള
ഓര്‍മ്മകളെന്ന ഓമനപ്പേരുള്ള 
പുറകോട്ടു നടക്കുന്ന 
ചുവന്ന ഞണ്ടുകള്‍ .
______________________________