പകലുകാണാത്തൊരു
പെണ്ണുണ്ടായിരുന്നു .
ചതുര ജാലകം ഒളിപ്പിച്ചു വച്ചൊരു
പകല്നുറുക്ക്
അവളുടെ നിഴലുനോക്കി
ചിരിച്ചിരുന്നു .
അവളുടെ ആകാശം നിറയെ
അവള് വളര്‍ത്തിയിരുന്നത്
ചുവന്ന ഞണ്ടുകളെയായിരുന്നു .
സുഖമുള്ള നോവും
കാഴ്ചയ്ക്ക് കൌതുകവുമുള്ള
ഓര്‍മ്മകളെന്ന ഓമനപ്പേരുള്ള
പുറകോട്ടു നടക്കുന്ന
ചുവന്ന ഞണ്ടുകള്‍ .
______________________________
പുറകോട്ട് നടക്കുന്ന ഓര്മ്മഞണ്ടുകള്
ReplyDeleteഈ ഞണ്ട് ഇറുക്കുമോ......
ReplyDeleteപുറകോട്ടു നടക്കുന്ന ചുവന്ന ഞണ്ടുകള്‍
ReplyDeleteമനോഹരമായിരിക്കുന്നു
വീണ്ടും വരാം ഈ വഴിക്ക്
ഭാവുകങ്ങള്‍