Labels

12.25.2012

സ്നേഹഗന്ധത്താഴ്വര



കീറിയുണക്കാത്ത
മനസ്സാക്ഷിയുടെ പുല്ലുപായയില്‍
ഒരു ചെറു ചിരാതിന്‍ നാളത്തോടൊപ്പം
സ്നേഹവും ഞാന്‍ വിളമ്പുന്നു .

ഉപ്പുകനയ്ക്കാത്ത ചിന്തകളില്‍ നിന്നും
ചേരുവകളോത്ത
നല്ല സംസ്കാരത്തിന്‍ തളിക മിനുക്കി
ക്ലാവ് മണക്കാതെ കാത്തുവയ്ക്കാന്‍
പുണ്യ പാപങ്ങളുടെ
പൂഴിയെടുത്തരിച്ചു നോക്കണം .

മുനയൊടിഞ്ഞ തൂലികത്തുമ്പില്‍
മൂകയായ അക്ഷരം പോലെ
എനിക്കും നിനക്കുമിടയിലെ
നിലാവ് വരണ്ട രാവ്
അവസാനിക്കുന്നിടം വരെ ,
വെളിച്ചത്തിന്‍റെ ആത്മാവിലേക്ക്
തളിര്‍മന്ത്രങ്ങള്‍ ഇറ്റുവീഴ്ത്തി
ധ്യാനമിരിക്കാം.

നിലാവിന്‍റെ നൂല്‍
അഴിഞ്ഞു വീഴുമ്പോള്‍
കുറ്റബോധമില്ലാത്തവളുടെ
അഹങ്കാരം പോലെ
ഒരു പളുങ്ക് മണി മിനുക്കിയെടുത്ത്
വജ്ര മിനാരമുള്ള ,
താജ്മഹല്‍ താഴികക്കുടത്തില്‍
ചേര്‍ത്തു പതിക്കണം .

മഞ്ഞു തുള്ളികളെ മയക്കിയെടുക്കുന്ന
ചുടുചുംബനം പോലെ ,
വര്‍ണ്ണവില്ലിനെ പാകിയെടുക്കുന്ന
നീര്‍വിരല്‍ പോലെ ,
ലില്ലിപ്പൂക്കളുടെ താഴ്വാരം
മുത്തുന്ന കാറ്റായ്
ഞാനെന്‍റെ സ്നേഹം
നിന്‍റെ ആത്മാവിലേക്ക്
കൊരുക്കട്ടെയിനി .
__________________________

5 comments:

  1. ആത്മാവിലേയ്ക്ക് കൊരുക്കപ്പെട്ട സ്നേഹം

    ReplyDelete
  2. സ്നേഹത്തിന്റെ നോവ്....

    ReplyDelete
  3. സ്നേഹം നോവാല്‍ തഴുകിയുനര്ത്തുന്ന കവിതയാണ്

    ReplyDelete
  4. നന്ദി കൂട്ടുകാരെ ..

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "