12.24.2012

*സമാധാനത്തിന്‍ തൂവലുകള്‍ *ഒരു ചെറിയ മാറ്റം പതിവില്‍ നിന്നും ;)

കാതോരം ഒരു കാറ്റു മൂളുന്നു
വിണ്ണിന്‍ നാദമായ് .
മിഴിയോരം ഒരു തുള്ളി മിന്നുന്നു
മഴവില്‍ താരമായ്‌ .
ചെഞ്ചുണ്ടില്‍ ഇളം ചിരിയായ്‌ വിടരുന്നു
പൂവിന്‍ നറുമണം .
കവിളിത്തെ മറുകില്‍ പൂശുന്നു
എള്ളോളം ചന്ദനം .
മയില്‍ത്തൂവല്‍ മൃദുവായ് തഴുകുന്നു
സ്വര്‍ഗ്ഗീയ സംഗീതം .
നിറദീപം കണ്ണുചിമ്മുന്നു
നക്ഷത്രക്കൂട്ടുമായ്‌ .
കൈക്കുമ്പിള്‍ കവിത നീട്ടുന്നു
പൈതലായ്‌ ഉണ്ണിയും .
തിരകള്‍ തിരയുമാ മനസ്സും നിറയുന്നു
മൌനം കൊഴിയുമ്പോള്‍ .
ജപമാലയായ്‌ പറക്കുന്നു
പറവകള്‍ പുലരിയില്‍ .
മഞ്ഞു തുള്ളിയില്‍ പ്രണയം പകരുന്നു
കുഞ്ഞിളം പുല്ലുമേ ..
ഇളം മിഴിയാല്‍ സ്നേഹമെഴുതുന്നു
എന്‍റെ പൊന്‍പൈതലും .
മാറോട് ചേര്‍ത്ത് വക്കാം ഞാന്‍
സ്വര്‍ണ്ണ നിമിഷങ്ങളായ് ,
വിരുന്നുവന്ന ചിരികളെ നിങ്ങള്‍
മാലാഖമാര്‍ എന്നുമേ !
ഇനിയുമീ പാരില്‍
ചിറകനക്കമായ്‌ ചേര്‍ന്ന് പാടീടുക .
സന്മനസ്സുള്ളവര്‍ക്കു സമാധാനത്തിന്‍
തൂവല്‍ പൊഴിച്ചീടുക .