12.01.2012

മണ്ണിരകള്‍
പക്ഷിച്ചിറകു പോല്‍
പകലിനുമേല്‍
വിരിയുന്നൊരു നിഴല്‍ .
ഈ രാവിപ്പോള്‍ ,
ഭൂമിക്കുമേല്‍
അടയിരിക്കുകയാണ് ,
കല്ലുരുട്ടുന്ന ഭ്രാന്തനെപ്പോല്‍
നിമിഷങ്ങളെ
ഉരുട്ടിക്കൊണ്ടേയിരിക്കുന്ന ,
ഘടികാര സൂചികള്‍ .
വെളുത്ത കനല്‍ച്ചീളിനും
ഭീമന്‍ കനലിനുമിടയില്‍
മുളച്ചും വളര്‍ന്നും മരിച്ചും
പാകമാകുന്ന
നിഴല്‍ ശില്പ്പങ്ങള്‍ .
വിരിഞ്ഞിറങ്ങുന്ന തണുപ്പും
പറന്നിറങ്ങുന്ന ചൂടും ,
കരണം മറിഞ്ഞുകൊണ്ടെ-
യിരിക്കുന്നു .

മണ്ണ് തിന്ന്
മണ്ണിരകളെന്നറിയാതെ
ഇപ്പോഴും ഇഴയുകയാണ്
നീയും ഞാനും .
______________________