Labels

11.05.2012

Haiku

"വസന്തത്തിന്‍ കയ്യൊപ്പുകള്‍
അഴകിന്‍ ചമയങ്ങളണിഞ്ഞു നില്‍ക്കുന്നോരീ
ഇടവഴികളില്‍ ഞാനൊരു പൂമ്പാറ്റയാകട്ടെയിനി ."

"അസ്തമയത്തിന്‍ ചിത്രച്ചുവരില്‍
സ്പന്ദിക്കും വരകള്‍ തീര്‍ക്കുന്നു ,
ഇണപ്പക്ഷികള്‍ ."

"രാവിന്‍ തടാകത്തിലെയ്ക്ക്
അരയന്നക്കൂട്ടം പോല്‍ പറന്നിറങ്ങുന്നു ,
പകല്‍ത്തുള്ളികള്‍ ."

"മരിച്ച മരങ്ങള്‍ക്കും
മഴപെയ്യുമ്പോള്‍ കുളിരുന്നുവെന്നു ,
കൂണുകളുടെ സ്വകാര്യം ."

"അസ്തമയം വിഴുങ്ങിയ കടലിനൊപ്പം
കണ്ണില്‍ അലിഞ്ഞു ചെരുന്നീ
ചുകപ്പു മേലാടയും ."

"ഇന്നൊരു
പൂര്‍ണ്ണചന്ദ്രന്‍ മാത്രം ,
എന്‍റെ യാത്രയുടെ ദൂരമളക്കാന്‍. ..""''

"വസന്തം പെയ്യുന്നു
പൂവാകയൊരു
വര്‍ണ്ണക്കുടയാകുന്നു ."


"ഈറന്‍ തിരകള്‍ക്കും 
നിമിഷ മുഖങ്ങള്‍ കടം നല്‍കുന്നീ
നീര്‍പ്പോളകള്‍ ."


"ചിറകനക്കങ്ങളില്ലാതെ 
മഞ്ഞുകാലം പുതച്ച് ഞാനെന്‍റെ ചിന്തയില്‍ 
ചുരുണ്ട് കൂടുന്നു ."


"മണ്ണിന്‍ മനസ്സീ 
കുഞ്ഞുപൂവിന്‍ അഴകായ്‌ 
ഞാറ്റുവേലപ്പാട്ടുപോല്‍ ."


"മണ്ണിലൊക്കെയും 
ചോദ്യചിഹ്നങ്ങള്‍ മുളച്ചു പൊന്തുന്നു ,
കശുമാവിന്‍ തൈകളായ്‌ ."

"നിലാവില്‍ ഇരുണ്ടും 
മഴയേറ്റ്‌ കുതിര്‍ന്നും 
കൊഴിയാന്‍ പാകമാകുന്നു നിഴലുകള്‍ ."


"ഏകനാം 
നാഴികമണിയിലിപ്പോള്‍ ,
പുലരിതന്‍ നിശ്വാസ കണങ്ങള്‍ മാത്രം ."


"കാട്ടുപൊന്തയില്‍ 
വെളിച്ചത്തോടൊപ്പം മുളയ്ക്കുന്നു ,
കുഞ്ഞിത്താറാവുകള്‍ ."

"ശൂന്യതയില്‍ 
നിറഞ്ഞു കവിയുന്നുവോ 
മൌനമേ നീ ."


"എരിയുന്നീ ചക്രവാളമിന്നെനിക്ക്
തേഞ്ഞുപോയ് കാഴ്ച തന്‍
മൌനം പോലും ."


"നിശബ്ദതയിലേയ്ക്ക്
വേരിറക്കുന്നു ഒരു താഴ്വാരം ,
പുല്ലുകിളിര്‍ക്കുന്നതുപോലുമറിയാതെ ."


"തെളിവില്ലാത്ത വെളിച്ചം മാത്രം
മൌനത്തിന്‍ സഞ്ചാര പദങ്ങളെത്രയോ
ശൂന്യമീ കാല്‍ച്ചുവടുകളില്‍ ."


"കല്ലില്‍ വീഴുന്നു ഇലകള്‍
നീര്‍ത്തുള്ളികള്‍ പോലതു
ചിതറുന്നുമില്ല ."


"മട്ടുപ്പാവില്‍
ആകാശം കാണുന്നു ,
തണുപ്പു പുതച്ചൊരുവള്‍ ."

"കാറ്റിന്‍ കൈകളിലേയ്ക്ക്
മഞ്ഞപടര്‍ന്ന ഇലകള്‍ ,
കാമിനികള്‍." .,"

"കാറ്റിന്‍ പൊയ്കയിയില്‍
ഇറ്റു വീഴുന്നൊരു
കിളിപ്പാട്ട് ."

"പിച്ചവച്ചു നടക്കുന്നല്ലോ
കാറ്റിന്‍ വിരല്‍ത്തുമ്പിലീറന്‍
നറുമണം ."

"ജാലകം തുറന്നപ്പോള്‍
മിഴികളിലേയ്ക്കോടി വരുന്നു
ശരത്കാല ചന്ദ്രന്‍ ."
















5 comments:

  1. മനോഹര വരികള്, വളരെ നന്നായിരിക്കുന്നു,,,

    ആശംസകള്

    (പിന്നെ, ഈ അക്ഷരങ്ങൾ വായിക്കാൻ ബുദ്ധിമുട്ടുന്നു, അക്ഷരങ്ങൾ അല്പം ബോൾഡ് അക്കാതെ അല്പം സൈസ് കൂട്ടിയാൽ നന്നാവും, വെള്ളയിൽ കറുത്ത അക്ഷരങ്ങളാണ് വായിക്കാൻ സുഖം, കണ്ണിനും )

    ReplyDelete
  2. വളരെ നല്ല കവിതകള്‍. ഇങ്ങനത്തെ പോസ്റ്റുകള്‍ വായിക്കുമ്പോഴാണ് എഴുത്ത് തുടരാന്‍ തോന്നുന്നത്.

    ReplyDelete
  3. നന്ദി ഡ്രീംസ് ......

    ReplyDelete
  4. സന്തോഷം ആര്യന്‍ ...

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "