Labels

11.04.2012

പെയ്തൊഴിയട്ടെ_________




ഞാനുമൊരു മഴയാകും 
പെയ്തൊഴിയാന്‍ കാത്തുനില്‍ക്കുന്ന
മേഘങ്ങളുടെ അലുക്കുകളില്‍
ചൂണ്ടുവിരല്‍ ചേര്‍ത്ത് നുള്ളിയെടുത്ത
ഒരു തരി സ്വപ്നംകൊണ്ട്
കുറിചാര്‍ത്തും .

പുതുമണ്ണിന്‍ ഗന്ധമാകാന്‍
പാകമായ ചിന്തകളെ അടര്‍ത്തിയെടുത്ത്
ഇളനീരുകൊണ്ടു തുലാഭാരം നടത്തണം .
വിഷാദ വര്‍ണ്ണങ്ങളിലെയ്ക്ക്
മഴവില്ലുടച്ചു നിറം പൂശണം .

മഴയായ്‌ പെയ്തിറങ്ങുവാനാദ്യം
വിയര്‍പ്പുമണികള്‍ക്കുയിര്‍
കൊടുക്കേണ്ടതുണ്ട് .
പൊള്ളിപ്പനിക്കുന്ന നീരിന്‍റെ
നിശ്വാസമാകാന്‍ ,
തപം ചെയ്തു നേടിയ വെയിലുകൊണ്ട്
വീശിപ്പറക്കണം .
ആ താളങ്ങളിലേക്ക് കാറ്റ് പകരുമ്പോള്‍
ആദ്രമാകുന്ന മേഘമാനസമായ്‌
നിന്‍റെ ചിന്തകളിനി
പെയ്തോഴിയട്ടെ .
_______________________________

2 comments:

  1. തപം ചെയ്തു നേടിയ വെയിലുകൊണ്ട്
    വീശിപ്പറക്കണം .
    ആ താളങ്ങളിലേക്ക് കാറ്റ് പകരുമ്പോള്‍
    ആദ്രമാകുന്ന മേഘമാനസമായ്‌
    നിന്‍റെ ചിന്തകളിനി
    പെയ്തോഴിയട്ടെ .
    അതേ ഒരു മഴയായി പെയ്യാനൊരു ഭാഗ്യം.... ആശംസകൾ

    ReplyDelete
  2. നന്ദി സുഹൃത്തേ

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "