Labels

11.12.2012

ഹൈക്കു ...


"പൂക്കള്‍ തെറുക്കുന്ന കാലം 
കാഴ്ചയുടെ കൂടയില്‍ 
നിറങ്ങള്‍ നിറയുന്നു ."


"മഴ നനഞ്ഞ
കാഴ്ച്ചയിലേയ്ക്ക് പറന്നടുക്കുന്നു
ഇണ ശലഭങ്ങള്‍ ."


"ജപമാല മൃദുസ്വനങ്ങള്‍ പോലെന്‍
ഉണ്ണിതന്‍ പാദതാളം .
പ്രഭാതമൊരു കളിക്കൂട നീട്ടുന്നു ."


"വേനല്‍ക്കാറ്റ് പാടുമ്പോള്‍
ഒഴുകി വരുന്നു ,
കിളിയൊച്ചകളും ."


"സ്വപ്നങ്ങള്‍ പോലെ
മോഹിപ്പിക്കുന്നുവോ
വേനല്‍പ്പുഷ്പ്പങ്ങളെ നിങ്ങളും ."



"കടല്‍ തെറുക്കുന്നൊരു തിരി
കാറ്റതിനെ ചുംബിച്ചു
ചൂട് കായുന്നു ."


"മഴ നെയ്യുന്നാകാശം
തറിയൊച്ചകള്‍ പോലും
കേള്‍പ്പിക്കാതെ ."


"ഇലകളഴിച്ചു വച്ച്
ശിശിരം ധരിക്കുന്നു ,
മരവുടലുകളൊന്നൊന്നായ്‌ ."


"മണ്ണിന്നുടലിലിപ്പോള്‍
മഴയുടെ
നിഴലു മാത്രം ."



"മഷി കുടയുമ്പോള്‍
കുരുമുളകുമണികള്‍ ഉരുണ്ടു നിറയുന്നു
കടലാസു മേനിയില്‍ ."


"ബ്ലാക്ക്‌ ബോര്‍ഡിനെ
തരിശുനിലമാക്കുന്നു അവധിക്കാലം ,
നിശബ്ദമായ് ഉലാത്തുന്നു കാറ്റും ."



"പഥികനായ്‌
അലസമായൊരു കാറ്റു മാത്രമീ
ഇടവഴിയില്‍ ."


"പ്രഭാതം വെയില്‍കായുമ്പോള്‍
ജപമാലയായ്‌ അലിയുന്നു ,
മഞ്ഞുമണികള്‍ .
"

"പച്ചവറ്റിയ താഴ്വരകളില്‍
ഉണങ്ങിയ ഗന്ധം നടുന്നു
കാറ്റ് ."


"ചൂടിയ കുടയില്‍ മഴനനയുന്നു
കറുത്തും വെളുത്തും
നിശ്ചല ശലഭങ്ങള്‍ ."


"കാറ്റിന്‍ പൊയ്കയിയില്‍
ഇറ്റു വീഴുന്നൊരു
കിളിപ്പാട്ട് ."












No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "